ഉപയോക്താക്കള്‍ക്ക് തടസമില്ലാതെ എല്‍പിജി വിതരണം നടത്തുന്നതിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തും; സമരം ബാധിക്കില്ലെന്ന് ഐഒസി

Update: 2025-05-17 08:26 GMT

കൊച്ചി: സംസ്ഥാനത്തുടനീളം എല്‍പിജി വിതരണം തടസമില്ലാതെ തുടരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) അറിയിച്ചു.

എറണാകുളം ഉദയംപേരൂരിലെ ഐഒസി ബോട്ടിലിംഗ് പ്ലാന്റില്‍ ഒരുവിഭാഗം കരാര്‍ തൊഴിലാളികളുടെ സമരത്തെത്തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ നീക്കം തടസപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലാ ഭരണകൂടം ഉള്‍പ്പെടെയുളളവരുമായി അധികൃതര്‍ ചര്‍ച്ച നടത്തി.

ഉപയോക്താക്കള്‍ക്ക് തടസമില്ലാതെ എല്‍പിജി വിതരണം നടത്തുന്നതിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഐഒസി അറിയിച്ചു.

Similar News