തിരുവനന്തപുരം നെടുമങ്ങാട് കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം: മൂന്ന് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം നെടുമങ്ങാട് കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Update: 2025-05-26 00:45 GMT
തിരുവനന്തപുരം നെടുമങ്ങാട് കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം: മൂന്ന് പേര്‍ക്ക് പരിക്ക്
  • whatsapp icon

തിരുവനന്തപുരം: നെടുമങ്ങാട് പഴകുറ്റിയില്‍ കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വെമ്പായം തേക്കട സ്വദേശി അമീര്‍(35) ആണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പഴകുറ്റി വെമ്പായം റോഡില്‍ വേങ്കവിളയിലാണ് അപകടം.

വെമ്പായത്ത് നിന്നും നെടുമങ്ങാട് വരുകയായിരുന്ന ട്രാവല്‍സും പഴകുറ്റിയില്‍ നിന്നും വെമ്പായം പോകുയായിരുന്നു കാറുമാണ് അപകടത്തില്‍ പെട്ടത്. കാര്‍ ട്രാവല്‍സിന് നേര്‍ക്കുനേര്‍ വന്ന് ട്രാവല്‍സില്‍ ഇടിച്ച് കയറുകയായിരുന്നു. തേക്കട സ്വദേശികളായ ഷാഹിന (28), അസ്ജാന്‍ (10), ആലീഫ് (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷാഹിന മെഡിക്കല്‍ കോളേജിലും അസ്ജാന്‍, ആലീഫ് എന്നിവര്‍ എസ്.എ.ടി. ആശുപത്രിയിലും ചികിത്സയിലാണ്

നെടുമങ്ങാട് ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് പരിക്കേറ്റവര പുറത്ത് എടുത്തത്. പരിക്കേറ്റവരെ നെടുമങ്ങാട് ഹോസ്പിറ്റലിലേക്കും മെഡിക്കല്‍ കോളെജിലേക്കും മാറ്റിയിട്ടുണ്ട്.

Tags:    

Similar News