താര സാന്നിധ്യത്തില്‍ നക്ഷത്രത്തിളക്കത്തിന് നൂറഴക്

താര സാന്നിധ്യത്തില്‍ നക്ഷത്രത്തിളക്കത്തിന് നൂറഴക്

Update: 2025-06-09 12:48 GMT
താര സാന്നിധ്യത്തില്‍ നക്ഷത്രത്തിളക്കത്തിന് നൂറഴക്
  • whatsapp icon

തൃശൂര്‍: സി പി മുഹമ്മദ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 2024 --2025 അധ്യയന വര്‍ഷത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ എസ്എസ്എല്‍സി പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. നക്ഷത്രത്തിളക്കം എന്ന ഈ ചടങ്ങ് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. സിപി ട്രസ്റ്റ് ചെയര്‍മാന്‍ സി പി സാലിഹ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യാതിഥിയായിരുന്നു.




പ്രശസ്ത സിനിമ താരങ്ങളായ കുഞ്ചാക്കോ ബോബന്‍, റഹ്‌മാന്‍,കാവ്യ മാധവന്‍ രമേശ് പിഷാരടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബെന്നി ബെഹനാന്‍ എം പി, രാജ്യസഭാഗം ജെബി മേത്തര്‍, എന്‍ എ അക്ബര്‍ എം എല്‍ എ, ഗള്‍ഫാര്‍ മുഹമ്മദ് അലി (ചെയര്‍മാന്‍, ഗള്‍ഫ്ആര്‍ ഗ്രൂപ്പ്) , ടി എസ് പട്ടാഭിരാമന്‍(എം, ഡി കല്യാണ്‍ സില്‍ക്സ് ), സീ ഷോര്‍ മുഹമ്മദ് അലി (ചെയര്‍മാന്‍, സീ ഷോര്‍ ഗ്രൂപ്പ് ), മുഹമ്മദ് എം എ ( ചെയര്‍മാന്‍, ഒബറോണ്‍, ഗ്രൂപ്പ് ) , ഡോ: മുഹമ്മദ് അഫ്‌സല്‍ (ചെയര്‍മാന്‍, അജ്മി ഗ്രൂപ്പ്) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു..



3000 ത്തോളം വരുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും മുന്നില്‍ പ്രശസ്ത സിനിമാതാരം കുഞ്ചാക്കോ ബോബന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.




വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച നിരവധി പേരെ ചടങ്ങില്‍ ആദരിച്ചു. കഴിഞ്ഞ 20 വര്‍ഷമായി സാമൂഹിക സന്നദ്ധ രംഗത്ത് നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സിപി ട്രസ്റ്റ് വിദ്യാഭ്യാസ രംഗത്തേക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും സാമ്പത്തിക വിഷയങ്ങള്‍ മൂലം വിദ്യാഭ്യാസം മുടങ്ങിക്കിടക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണത്തിന് ഊന്നല്‍ നല്‍കുമെന്നും സിപി ട്രസ്റ്റ് ചെയര്‍മാന്‍ സി പി സാലിഹ് അറിയിച്ചു.



Tags:    

Similar News