മകന്റെ പ്ലസ് വണ്‍ പ്രവേശനം; ജയില്‍ പുള്ളിയായ പിതാവിന് പരോള്‍ അനുവദിച്ച് ഹൈക്കോടതി

മകന്റെ പ്ലസ് വണ്‍ പ്രവേശനം; ജയില്‍ പുള്ളിയായ പിതാവിന് പരോള്‍ അനുവദിച്ച് ഹൈക്കോടതി

Update: 2025-06-11 04:11 GMT

കൊച്ചി: മകന്റെ പ്ലസ് വണ്‍ പ്രവേശനത്തിനായി പിതാവിന് ഏഴുദിവസത്തെ പരോള്‍ അനുവദിച്ച് ഹൈക്കോടതി. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ക്കഴിയുന്ന പാലക്കാട് സ്വദേശിക്കാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പരോള്‍ അനുവദിച്ചത്. പത്താം ക്ലാസില്‍ ആറ് എ പ്ലസും രണ്ട് എയും നേടി പാസായ കുട്ടിയുടെ മാര്‍ക്ക് ലിസ്റ്റ് പരിശോധിച്ചശേഷമാണ് പരോള്‍ അനുവദിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

മിടുക്കനായ കുട്ടി തന്റെ തുടര്‍പഠനത്തിന് പ്രവേശനം നേടാന്‍ പിതാവിന്റെ സാന്നിധ്യവും അനുഗ്രഹവും വേണമെന്നാഗ്രഹിക്കുമ്പോള്‍ കണ്ടില്ലെന്നു നടിക്കാനാകില്ല. മകന് മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്നത് തടവുകാരന്റെയും അവകാശമാണ്. മാതാപിതാക്കളുടെ അനുഗ്രഹവും വാങ്ങി ചെറുപുഞ്ചിരിയോടെ അവന്‍ പ്ലസ്ടു പഠനത്തിനായി പോകട്ടെ.

നല്ലഭാവിക്കായി അവനെ സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ എന്നും കോടതി പറഞ്ഞു. പിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പരോള്‍ അനുവദിക്കണമെന്ന അപേക്ഷ ജയില്‍ അധികൃതര്‍ തള്ളിയതിനെത്തുടര്‍ന്നാണ് തടവുകാരന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.

Tags:    

Similar News