റോഡിലൂടെ നടന്നുപോയ യുവതിയെ ലൈംഗിക ഉദ്ദേശ്യത്തോടെ കയറിപ്പിടിച്ചു; യുവാക്കള്‍ അറസ്റ്റില്‍

റോഡിലൂടെ നടന്നുപോയ യുവതിയെ ലൈംഗിക ഉദ്ദേശ്യത്തോടെ കയറിപ്പിടിച്ചു; യുവാക്കള്‍ അറസ്റ്റില്‍

Update: 2025-07-03 03:57 GMT

കളമശ്ശേരി: റോഡിലൂടെ നടന്നുപോയ യുവതിയെ ലൈംഗിക ഉദ്ദേശ്യത്തോടെ കയറിപ്പിടിച്ച രണ്ട് യുവാക്കളെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ തണ്ടേക്കാട് മദകപ്പിള്ളി വീട്ടില്‍ മുഹമ്മദ് അഷാദ് (18), കളമശ്ശേരി ചങ്ങമ്പുഴനഗര്‍ പോട്ടച്ചാല്‍ വാഴയില്‍ വീട്ടില്‍ അഹമ്മദ് ഹലീം (19) എന്നിവരെയാണ് പിടിച്ചത്. കളമശ്ശേരി സോഷ്യല്‍ പള്ളി സൗഹൃദ നഗര്‍ റോഡില്‍ ജൂണ്‍ 30-ന് രാത്രി 7.50-നായിരുന്നു സംഭവം.

കളമശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ബി. ലത്തീഫിന്റെ നേതൃത്വത്തില്‍ എസ്‌ഐ രഞ്ജിത്ത്, സിപിഒമാരായ വിനു, ഷാജഹാന്‍ എന്നിവരാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News