മുവാറ്റുപുഴ ഭാഗത്തു നിന്നുവന്ന ബസും എതിര്‍ ദിശയിയില്‍ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു; അപകടത്തില്‍ മരിച്ചത് ഓട്ടോ യാത്രക്കാരി

Update: 2025-07-05 08:29 GMT

കൊച്ചി: കവളങ്ങാട് കക്കടാശ്ശേരി-കാളിയാര്‍ റോഡില്‍ പൈങ്ങോട്ടൂര്‍ ആയങ്കര മൃഗാശുപത്രിക്ക് സമീപം സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരി മരിച്ചു. ഓട്ടോ ഡ്രൈവര്‍ പൈങ്ങോട്ടൂര്‍ സ്വദേശി ബിജുവിന് ഗുരുതരമായി പരുക്കേറ്റു.

കോതമംഗലം സ്വദേശിനിയാണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത് . മുവാറ്റുപുഴ ഭാഗത്തു നിന്നുവന്ന ബസും എതിര്‍ദിശയിയില്‍ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച സ്ത്രിയുടെ മകളും ഓട്ടോ ഡ്രൈവറും ഗുരുതര പരുക്കോടെ ആശുപത്രിയിലാണ്.

Similar News