സുല്‍ത്താന്‍ ബത്തേരിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്ക്; അപകടത്തില്‍ പെട്ടത് ഓടപ്പുളം മേഖലയിലെ ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍
By : സ്വന്തം ലേഖകൻ
Update: 2025-07-06 07:59 GMT
വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്ക്. ഓടപ്പുളം മേഖലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ചായ കുടിക്കാനായി സമീപത്തെ കടയിലേക്ക് പോകുമ്പോള്‍ മൂവരെയും കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ഇവരെ സമീപത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഒരാള്‍ക്ക് സാരമായി പരിക്കുണ്ട്.