ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ സമരം; യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍; അറസ്റ്റ് ചെയ്തത് മൂന്ന് നേതാക്കളെ

Update: 2025-07-06 08:00 GMT

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ പ്രതിഷേധിച്ചതിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. പത്തനംതിട്ട ജില്ലാ സെക്രട്ടറി ജിതിന്‍ ജി.നൈനാന്‍, ആറന്മുള മണ്ഡലം പ്രസിഡന്റ് ഏദന്‍ ജോര്‍ജ് എന്നിവരാണ് അറസ്റ്റിലായത്.

വൈദ്യപരിശോധനയ്ക്കായി ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പ്രവര്‍ത്തകര്‍ പോലീസ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചത്. അറസ്റ്റിലാവരെ കൈവിലങ്ങ് വച്ചെന്നാരോപിച്ചായിരകുന്നു പ്രതിഷേധം. പോലീസ് വാഹനത്തിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. രാവിലെ വീട്ടിലെത്തിയാണ് ജിതിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഏദനും അറസ്റ്റിലായത്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

Similar News