കൊച്ചിയില്‍ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍; പിടികൂടിയത് 40 ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍
കൊച്ചിയില്‍ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍
മട്ടാഞ്ചേരി: കൊച്ചിയില്‍ രണ്ട് കിലോഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായി. ഫോര്‍ട്ട്‌കൊച്ചി കല്‍വത്തി തൈപറമ്പില്‍ നസീഫ് റഹ്‌മാന്‍ (25) ആണ് പിടിയിലായത്. എക്സൈസിന്റെ നേതൃത്വത്തില്‍ നടന്ന ലഹരിവേട്ടയ്ക്കിടെയാണ് നസീഫ് പിടിയിലായത്. ബുധനാഴ്ച വൈകീട്ട് എക്സൈസ് സംഘം ഇയാളുടെ വീട്ടില്‍ പരിശോധന നടത്തുക ആയിരുന്നു.
വിപണിയില്‍ 40 ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് കണ്ടെത്തിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ലഹരി എത്തിച്ചുവെന്നു പറയുന്ന മട്ടാഞ്ചേരി ചെര്‍ളായി കടവ് സ്വദേശി ജാസിം റഫീഖ് എന്നയാളെ പിടികൂടുന്നതിന് എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊച്ചി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ഇ. ഷൈബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
എക്സൈസ് ഇന്‍സ്പെക്ടര്‍ അഞ്ജു കുര്യാക്കോസ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ വി. ഉദയകുമാര്‍, കെ.പി. ജയറാം, പ്രിവന്റീവ് ഓഫീസര്‍ എന്‍.യു. അനസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ദീപു തോമസ്, ഡി.എച്ച്. മുഹമ്മദ് ആഷിഖ് എന്നിവരും മട്ടാഞ്ചേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അരവിന്ദ് പി. വാസുദേവ്, അക്ഷയ് ശ്രീകുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.