കുറുപ്പന്തറയില്‍ പള്ളിയുടെ മേല്‍ക്കൂരയില്‍ അറ്റകുറ്റപ്പണിക്കിടെ താഴെവീണ് 58കാരന്‍ മരിച്ചു

കുറുപ്പന്തറയില്‍ പള്ളിയുടെ മേല്‍ക്കൂരയില്‍ അറ്റകുറ്റപ്പണിക്കിടെ താഴെവീണ് 58കാരന്‍ മരിച്ചു

Update: 2025-07-06 12:36 GMT

കോട്ടയം: കുറുപ്പന്തറയില്‍ പള്ളിയുടെ മേല്‍ക്കൂരയില്‍നിന്ന് താഴെവീണ് ഒരാള്‍ മരിച്ചു. കുറുപ്പന്തറ കുറുപ്പംപറമ്പില്‍ ജോസഫാണ് (ഔസേപ്പച്ചന്‍-58) മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മണ്ണാറപ്പാറ പള്ളിയില്‍ ഞായറാഴ്ച ഉച്ചക്ക് ഒരുമണിക്കായിരുന്നു അപകടം. പള്ളിയുടെ മേല്‍ക്കൂരയില്‍ അറ്റകുറ്റപ്പണികള്‍ക്കായി കയറിയതായിരുന്നു മൂന്നുപേരും. ഇതിനിടെയാണ് അപകടമുണ്ടായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാള്‍ ഇതരസംസ്ഥാന തൊഴിലാളിയാണ്.

Similar News