മോന്‍സന്‍ കേസ്; എറണാകുളം പ്രസ് ക്ലബ് ഇഡി കുടുക്കില്‍; പത്ത് ലക്ഷം രൂപയുടെ സംഭാവനയില്‍ വിശദീകരണം നല്‍കണം

Update: 2025-07-17 06:42 GMT

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലില്‍ നിന്നു പത്തു ലക്ഷം രൂപ കൈപ്പറ്റിയത് എറണാകുളം പ്രസ് ക്ലബിന് വിനയാകുന്നു. മോന്‍സന്‍ മാവുങ്കലില്‍ നിന്നു കൈപ്പറ്റിയ പണത്തിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് കഴിഞ്ഞ 11 ന് എറണാകുളം പ്രസ് ക്ലബ് സെക്രട്ടറിക്ക് ഇഡി നോട്ടീസ് നല്‍കി. 2020 ല്‍ കുടുംബ മേള നടത്താനാണ് പ്രസ് ക്ലബ് ഭാരവാഹികളായിരുന്ന ഫിലിപ്പോസ് , ശശികാന്ത്, സഹിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നു 10 ലക്ഷം രൂപ കൈപ്പറ്റിയത്.

ഫണ്ട് വെട്ടിപ്പിനുള്ള സൗകര്യത്തിനായി തുക വ്യക്തിഗത ബാങ്ക് അക്കൗണ്ടിലേക്കാണ് സ്വീകരിച്ചത്. കുടുംബ മേളയ്ക്ക് സ്‌പോണ്‍സര്‍മാര്‍ നിരവധി ഉണ്ടായിരുന്നതിനാല്‍ ഈ തുക വരവു ചെലവു കണക്കില്‍ ഉള്‍പ്പെടുത്താതെ ഭാരവാഹികള്‍ വീതിച്ചെടുത്തു. കുടുംബമേളയില്‍ വിശിഷ്ടാതിഥിയായി മോന്‍സന്‍ മാവുങ്കലിനെ പങ്കെടുപ്പിക്കുകയും ചെയ്തു. സാമ്പത്തിക തട്ടിപ്പു കേസില്‍ മോന്‍സന്‍ മാവുങ്കലിനെ ചോദ്യം ചെയ്തപ്പോഴാണു പ്രസ് ക്ലബ് കുടുംബ മേള സംഭാവന വെളിപ്പെട്ടത്.

മോന്‍സന്റെ തട്ടിപ്പു പുരാവസ്തു മ്യൂസിയത്തിനു മീഡിയ പ്രമോഷനു വേണ്ടിയാണ് പ്രസ് ക്ലബ് ഭാരവാഹികള്‍ക്ക് സംഭാവന നല്‍കിയതെന്നാണ് ഇഡിക്ക് മോന്‍സന്‍ നല്‍കിയ മൊഴി. ഫലത്തില്‍ പുരാവസ്തു മ്യൂസിയ തട്ടിപ്പില്‍ പ്രസ് ക്ലബ് ഭാരവാഹികള്‍ക്കും പങ്കുണ്ടെന്ന നിലയിലാണു മൊഴി. പ്രസ് ക്ലബ് ഭാരവാഹികള്‍ നിര്‍ബന്ധിച്ചതിനാലാണ് തുക ഭാരവാഹിയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് കൈമാറിയതെന്നും മൊഴിയിലുണ്ട്.




 


Tags:    

Similar News