രേഖകളില്‍ കൃത്രിമം കാട്ടി വിവിധ അക്കൗണ്ടുകളിലെ പണം ഭര്‍ത്താവിന്റെ അക്കൗണ്ടിലേക്ക് മാറ്റി; ബാങ്ക് മാനേജര്‍ തട്ടിയത് 31 ലക്ഷം; കേസില്‍ നാലുവര്‍ഷം തടവ്

ബാങ്ക് മാനേജര്‍ തട്ടിയത് 31 ലക്ഷം; കേസില്‍ നാലുവര്‍ഷം തടവ്

Update: 2025-08-03 14:00 GMT

ആലപ്പുഴ: ചേര്‍ത്തലയില്‍ പ്രവര്‍ത്തിച്ചിരുന്ന വിജയ ബാങ്ക് ശാഖയില്‍ നിന്ന് 31 ലക്ഷം തട്ടിയ കേസില്‍ ബാങ്ക് മാനേജര്‍ക്ക് നാലുവര്‍ഷം തടവ് വിധിച്ച് കോടതി. ബാങ്കില്‍ നിന്ന് തട്ടിയെടുത്ത 31ലക്ഷം രൂപയും ഇതിന്റെ പിഴപ്പലിശയും അടക്കം തിരിച്ചടക്കണമെന്നും ഉത്തരവിലുണ്ട്.

2007ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ശാഖയിലാണ് തട്ടിപ്പ് നടന്നത്. രേഖകളില്‍ കൃത്രിമം കാട്ടി 31ലക്ഷം തട്ടിയ മാനേജര്‍ ചങ്ങനാശേരി മാടപ്പള്ളി സ്വദേശി ഹസീന ഭവനില്‍ കെ. ഹസീനയെയാണ് ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് ഷെറിന്‍ കെ. ജോര്‍ജ് ശിക്ഷിച്ചത്.

ഇവിടെ സ്ഥിരനിക്ഷേപം ഇട്ടിരുന്നയാളുടെ രണ്ടര ലക്ഷം രൂപ, അസിസ്റ്റന്റ് മാനേജര്‍ ആയിരുന്ന ചിന്ന എന്നയാളുടെ പാസ് വേഡ് ഉപയോഗിച്ച് വ്യാജരേഖകളുടെ സഹായത്തോടെ ഭര്‍ത്താവിന്റെ അക്കൗണ്ടിലേക്ക് ഹസീന മാറ്റുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തില്‍ വിവിധ അക്കൗണ്ടുകളിലെ പണം ഹസീന മാറ്റിയെന്ന് കണ്ടെത്തിയത്. 39 സാക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്.

Similar News