കൊല്ലത്ത് ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; 100 കിലോഗ്രാം പഴകിയ മാംസം പിടിച്ചെടുത്തു

കൊല്ലത്ത് ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; 100 കിലോഗ്രാം പഴകിയ മാംസം പിടിച്ചെടുത്തു

Update: 2025-08-07 04:03 GMT

കൊല്ലം: ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ ഹോട്ടലില്‍ നിന്നും 100 കിലോഗ്രാം പഴകിയ മാംസം പിടിച്ചെടുത്തു. ബുധനാഴ്ച വൈകീട്ട് ആറിന് പോളയത്തോട് ജങ്ഷനു സമീപത്തെ ഒരു കെട്ടിടത്തിനു പിന്നിലെ മുറിയില്‍നിന്നാണ് മാംസം കണ്ടെത്തിയത്. ഒരു ഹോട്ടലിന്റെ അടുക്കള പരിശോധിക്കുന്നതിനിടെ സമീപത്തെ കെട്ടിടത്തിലെ തുറന്നുകിടന്ന മുറി കണ്ട്, സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് പഴകിയ മാംസം കണ്ടെത്തിയത്.

ഒരു സുരക്ഷാമാനദണ്ഡവും പാലിക്കാതെ, വൃത്തിഹീനമായ സാഹചര്യത്തില്‍ വെച്ചിരുന്ന മാംസം പ്ലാസ്റ്റിക് കവറുകളിലും രണ്ട് ഫ്രീസറുകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു. മാംസം പൂര്‍ണമായി നശിപ്പിക്കാന്‍ കടയുടമയോട് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.

കഴിഞ്ഞ രണ്ടുദിവസമായി ജില്ലയിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷാ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ 'ഷവര്‍മ' പരിശോധനകള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പോളയത്തോട് മേഖലയിലെ ഹോട്ടലുകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

പരിശോധനാസംഘത്തില്‍ കൊല്ലം ജില്ലാ ഫുഡ് സേഫ്റ്റി നോഡല്‍ ഓഫീസര്‍ എ. അനീഷ, ഇരവിപുരം സോണ്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ധന്യാ ശ്രീവത്സം, ഓഫീസ് സ്റ്റാഫ് എം.എ. സിനി, ഡ്രൈവര്‍ ജയചന്ദ്രബോസ് എന്നിവരുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയെ കണ്ടെത്തി കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Tags:    

Similar News