ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം ട്രെയിനിലെ ചവറ്റുകുട്ടയില്‍ കണ്ടെത്തി; കോച്ചുകള്‍ക്കിടയിലെ ചവറ്റുകുട്ടയില്‍ കിടന്ന മൃതദേഹം കണ്ടെത്തിയത് ശുചീകരണ തൊഴിലാളികള്‍

ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം ട്രെയിനിലെ ചവറ്റുകുട്ടയില്‍ കണ്ടെത്തി

Update: 2025-08-16 00:14 GMT

ആലപ്പുഴ: ട്രെയിനിലെ ചവറ്റുകുട്ടയില്‍ നിന്നും പൂര്‍ണ വളര്‍ച്ചയെത്താത്ത ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച രാത്രി ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ധന്‍ബാദ് ആലപ്പുഴ എക്‌സ്പ്രസിന്റെ രണ്ടു കോച്ചുകള്‍ക്കിടയിലെ ചവറ്റുകുട്ടയില്‍ നിന്നും ശുചീകരണതതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ ട്രെയിന്‍ വൃത്തിയാക്കുന്നതിനിടെയാണ് ശുചീകരണത്തൊഴിലാളികള്‍ കടലാസില്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. അവര്‍ അറിയിച്ചതിനെത്തുടര്‍ന്നു റെയില്‍വേ പൊലീസ് എത്തി ഇതു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം കെമിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. സാംപിള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഭ്രൂണത്തിനു മൂന്ന് നാലു മാസം പ്രായമുണ്ടെന്നാണു ഡോക്ടര്‍മാരുടെ നിഗമനം. ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്നു തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. മാതാവിനെ കണ്ടെത്തിയാലേ എന്താണു സംഭവിച്ചതെന്നു പറയാന്‍ കഴിയൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Tags:    

Similar News