ക്രിക്കറ്റ് ബാറ്റിനുള്ളില്‍ കഞ്ചാവ് കടത്തുന്നതായി രഹസ്യവിവരം; 15 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍

Update: 2025-08-26 15:07 GMT

ആലപ്പുഴ: ക്രിക്കറ്റ് ബാറ്റിനുള്ളില്‍ കഞ്ചാവ് കടത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് യുവാവ് പിടിയിലായത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ റബിഹുല്‍ ഹഖ് ആണ് അറസ്റ്റിലായത്. 16 ഓളം ക്രിക്കറ്റ് ബാറ്റുകള്‍ക്കുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം. 15 കിലോയോളം കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. ക്രിക്കറ്റ് ബാറ്റിനുള്ളില്‍ കഞ്ചാവ് കടത്തുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് എക്‌സൈസ് സംഘം റെയില്‍വേ സ്റ്റേഷനില്‍ ഇയാളെ കാത്തുനില്‍ക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തുവരികയാണ്.

Similar News