യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: സ്‌പെഷല്‍ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ചു

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: സ്‌പെഷല്‍ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ചു

Update: 2025-08-26 16:06 GMT

പാലക്കാട്: ഓണക്കാലത്ത് യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാന്‍ താഴെപ്പറയുന്ന പ്രത്യേക ട്രെയിനുകള്‍ സര്‍വിസ് നടത്തും. ട്രെയിന്‍ നമ്പര്‍ 06009 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-കണ്ണൂര്‍ വണ്‍വേ എക്‌സ്പ്രസ് സ്‌പെഷല്‍ ആഗസ്റ്റ് 28ന് രാത്രി 11.55ന് ഡോ. എം.ജി.ആര്‍ ചെന്നൈ സെന്‍ട്രലില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചക്ക് രണ്ടിന് കണ്ണൂരില്‍ എത്തും.

ട്രെയിന്‍ നമ്പര്‍ 06125 കണ്ണൂര്‍-ബംഗളൂരു എക്‌സ്പ്രസ് സ്‌പെഷല്‍ ആഗസ്റ്റ് 29ന് രാത്രി 9.30ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11ന് ബംഗളൂരുവില്‍ എത്തും. ട്രെയിന്‍ നമ്പര്‍ 06126 ബംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് സ്‌പെഷല്‍ ആഗസ്റ്റ് 30ന് രാത്രി ഏഴിന് ബംഗളൂരുവില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.15ന് കണ്ണൂരില്‍ എത്തും.

അധിക കോച്ച് അനുവദിച്ച ട്രെയിനുകള്‍

നമ്പര്‍ 16604 തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസിന് ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെയും നമ്പര്‍ 16603 മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസിന് ആഗസ്റ്റ് 26 മുതല്‍ 31 വരെയും ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ച് അനുവദിച്ചു.

നമ്പര്‍ 16629 തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസിന് ആഗസ്റ്റ് 27, 29, 30, 31, സെപ്റ്റംബര്‍ ഒന്ന്, രണ്ട് തീയതികളിലും നമ്പര്‍ 16630 മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസിന് ആഗസ്റ്റ് 26, 27, 29, 30, 31, സെപ്റ്റംബര്‍ ഒന്ന് തീയതികളിലും ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ച് നല്‍കും.

Similar News