സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തി ഒളിവില്‍പ്പോയി; പ്രതി 13 വര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് പിടിയില്‍
സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തി ഒളിവില്‍പ്പോയി; പ്രതി 13 വര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് പിടിയില്‍
കണ്ണൂര്‍: സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തി ഒളിവില്‍പ്പോയ പ്രതി 13 വര്‍ഷത്തിനുശേഷം ക്രൈംബ്രാഞ്ചിന്റെ പിടിയില്‍. തലശ്ശേരി കണ്ടിക്കലിലെ ആക്രി ഗോഡൗണിലെ സുരക്ഷാജീവനക്കാരനായിരുന്ന കീഴത്തൂര്‍ സ്വദേശി രാഘവനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഉത്തര്‍പ്രദേശ് സ്വദേശി ചോട്ടാലാലി (35) നെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തു. കണ്ണൂര്‍ ക്രൈം എസ്പി ബാലകൃഷ്ണന്‍ നായരുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കര്‍ണാടക അതിര്‍ത്തിയില്‍നിന്ന് പ്രതിയെ പിടിച്ചത്. 2012-ലാണ് രാഘവനെ അതേ ഗോഡൗണിലെ തൊഴിലാളിയായിരുന്ന പ്രതി കഴുത്തറുത്ത് കൊന്നത്. അറസ്റ്റിലായ പ്രതി പിന്നീട് ജാമ്യം ലഭിച്ചശേഷം മുങ്ങുകയായിരുന്നു.
തലശ്ശേരി എഡിസി കോടതി-നാലില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എഎസ്‌ഐ കെ.ബിജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രമോദ്, വി.വി.ബിജു, സിവില്‍ പോലീസ് ഓഫീസര്‍ മിഥുന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.