ആഗോള അയ്യപ്പസംഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കും;പ്രതിനിധികളെ അയക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

Update: 2025-09-01 12:48 GMT

കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കും. ആഗോള അയ്യപ്പ സംഗമത്തിന് പ്രതിനിധികളെ അയക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചു. നേരത്തെ പറഞ്ഞ നിലപാട് തന്നെയാണ് എന്‍എസ്എസിനുള്ളത്. കരയോഗങ്ങള്‍ക്ക് സ്വതന്ത്രമായ അഭിപ്രായമുണ്ട്. അതാകും ചിലയിടങ്ങളില്‍ എതിര്‍പ്പായി വരുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

പമ്പാതീരത്ത് ഈ മാസം 20നാണ് അയ്യപ്പസംഗമം. രാജ്യത്തെ പ്രധാന തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയുടെ വികസനം ലക്ഷ്യമിട്ടാണ് സംഗമം സംഘടിപ്പിക്കുന്നത്. എസ്എന്‍ഡിപി, മലയരയ മഹാസഭ, കെപിഎംഎസ്, കേരള ദളിത് ഫെഡറേഷന്‍ തുടങ്ങിയ സംഘടനകളും സംഗമത്തില്‍ പങ്കെടുക്കുമെന്നും നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Similar News