ഇ-പോസ് സാങ്കേതിര തകരാര്‍; ഓാണക്കിറ്റിന്റെയും റേഷന്‍ധാന്യങ്ങളുടെയും വിതരണം മുടങ്ങി

ഓാണക്കിറ്റിന്റെയും റേഷന്‍ധാന്യങ്ങളുടെയും വിതരണം മുടങ്ങി

Update: 2025-09-03 03:55 GMT

ആലപ്പുഴ: ഇ-പോസ് സെര്‍വറിനുണ്ടായ സാങ്കേതികത്തകരാറിനെ തുടര്‍ന്ന് ഓണക്കിറ്റിന്റെയും റേഷന്‍ധാന്യങ്ങളുടെയും വിതരണം മുടങ്ങി. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം സെപ്റ്റംബറിലെ റേഷന്‍വിതരണം തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, വ്യാപാരികള്‍ കടകള്‍ തുറന്ന് മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും ഇ-പോസ് പ്രവര്‍ത്തനക്ഷമമായില്ല. ഇതേത്തുടര്‍ന്ന് ഒട്ടേറെ കാര്‍ഡുടമകള്‍ തിരിച്ചുപോയി.

ഇ-പോസ് സെര്‍വര്‍ ക്രമീകരിക്കുന്നതിനായി കൂടുതല്‍ സമയം വേണമെന്ന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) കഴിഞ്ഞദിവസം ഭക്ഷ്യവകുപ്പിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ തുടങ്ങേണ്ട വിതരണം ഉച്ചയ്ക്കുശേഷം മതിയെന്ന് ഭക്ഷ്യവകുപ്പ് വ്യാപാരികളോടു നിര്‍ദേശിച്ചിരുന്നു. എന്നിട്ടും വിതരണം മുടങ്ങുന്ന സ്ഥിതിയുണ്ടായി.

ഓഗസ്റ്റിലെ റേഷന്‍വിതരണം സെപ്റ്റംബര്‍ നാലുവരെ നീട്ടാന്‍ തീരുമാനിച്ചിരുന്നു. അതനുസരിച്ച് ഇ-പോസ് ക്രമീകരണത്തിനുള്ള നിര്‍ദേശമാണ് ആദ്യം എന്‍ഐസിക്കു നല്‍കിയിരുന്നത്. എന്നാല്‍, തീയതി നീട്ടാനുള്ള തീരുമാനം പിന്‍വലിച്ചു. ഇതോടെ വീണ്ടും ക്രമീകരിക്കേണ്ടിവന്നപ്പോള്‍ സാങ്കേതികത്തകരാറുണ്ടായതാണ് പ്രശ്‌നത്തിനു കാരണമെന്നാണു വിവരം.

ഇ-പോസ്, സാങ്കേതിര തകരാര്‍, റേഷന്‍ വിതരണം, ഓണക്കിറ്റ്, മുടങ്ങി

Tags:    

Similar News