കല്ല് എറിഞ്ഞു ട്രെയിനിന്റെ ഗ്ലാസ് തകര്‍ത്ത കേസിലെ പ്രതി പിടിയില്‍

കല്ല് എറിഞ്ഞു ട്രെയിനിന്റെ ഗ്ലാസ് തകര്‍ത്ത കേസിലെ പ്രതി പിടിയില്‍

Update: 2025-09-08 11:20 GMT

കൊച്ചി: ആലപ്പുഴയില്‍ നിന്നു കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിനിന് ( Tr No:16307)നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. ആലപ്പുഴ ചന്ദിരൂര്‍ പള്ളിച്ചിറയില്‍ സനീഷ് പി.കെ.(38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 30ന് അരൂര്‍ വെള്ളുത്തുള്ളി റെയില്‍വേ ഗേറ സമീപത്ത് വെച്ചാണ് കല്ല് എറിഞ്ഞു ട്രെയിനിന്റെ ഗ്ലാസ് തകര്‍ത്തത്. ട്രെയിനിന്റെ എന്‍ജിന്‍ ഡ്രൈവര്‍ ഇരിക്കുന്ന ഭാഗത്താണ് ഏറ് കൊണ്ടത്.

എറണാകുളം സൗത്ത് ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ ബിനോയ് ആന്റണി, എസ്.ഐ കെ.എസ്. മണികണ്ഠന്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ അനൂപ് കൃഷ്ണന്‍, ഷാജി, സുനില്‍, അജയഘോഷ് ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Similar News