മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2025-09-08 12:40 GMT
പാലക്കാട്: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി എത്തുന്ന ദേശീയപാതയിലെ പാലക്കാട് വെള്ളപ്പാറ യിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രവര്‍ത്തകരെ കണ്ടു സംശയം തോന്നിയ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രതീഷ് മാധവന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് കരിങ്കോടി കാണിക്കാന്‍ എത്തിയത്. കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഫോറം ഇന്‍ഡ് സമ്മിറ്റ് പരിപാടിയി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്.