അടൂര്‍ പറക്കോട് ഓടയുടെ സ്ലാബിനിടയില്‍ കാല്‍ കുടുങ്ങിയ വയോധികനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
വയോധികനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
അടൂര്‍: ഓടയുടെ സ്ലാബിനിടയില്‍ കാല്‍ കുടുങ്ങിയ വയോധികനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.പറക്കോട് ഫെഡറല്‍ ബാങ്കിന്റെ മുന്‍വശത്തായുള്ള ഓടയുടെ കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ട് നിര്‍മ്മിച്ച നടപ്പാതയിലെ വിടവില്‍ പട്ടാഴിമുക്ക് സ്വദേശി വര്‍ഗീസി(60)ന്റെ കാലാണ് കുടുങ്ങിയത്.
അഗ്‌നിരക്ഷാസേന ഹൈഡ്രോളിക് ടൂള്‍സ്, ക്രോബാര്‍, പികാക്സ് എന്നിവ ഉപയോഗിച്ച് സ്ലാബ് പൊക്കിയാണ് കാല്‍ പുറത്തെടുത്തത്. അവിടെയുണ്ടായിരുന്ന സ്വകാര്യ വാഹനത്തില്‍ ബന്ധുവിനോടൊപ്പം തൊട്ടടുത്തുള്ള ഹോസ്പിറ്റലിലേക്ക് അയച്ചു. സ്റ്റേഷന്‍ ഓഫീസര്‍ റെജികുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് ഓഫീസര്‍ ബി. സന്തോഷ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ ഐ.ആര്‍.അനീഷ്, അഭിലാഷ് എസ് നായര്‍, അഭിജിത്ത്, രാഹുല്‍, പ്രശോബ്, എം.എസ് രാജീവ്. എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.