വരത്തന്‍ എന്ന് വിളിച്ചതിനെ ചോദ്യം ചെയ്തതില്‍ വിരോധം; ചിങ്ങവനത്ത് കല്ലുകൊണ്ട് യുവാവിനെ ആക്രമിച്ചശേഷം കുത്തിയ പ്രതി പിടിയില്‍

Update: 2025-09-10 14:04 GMT

കോട്ടയം: കോട്ടയത്ത് കല്ലുകൊണ്ട് യുവാവിനെ ആക്രമിച്ചശേഷം കുത്തി പരിക്കേല്‍പിച്ച പ്രതി പിടിയില്‍. കൊലപാതകശ്രമത്തിനാണ് നാട്ടകം പള്ളികുന്നേല്‍ ജോഷി ജോണ്‍ അറസ്റ്റിലായത്. വരത്തന്‍ എന്ന് വിളിച്ചതിനെ ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് ആക്രമണം.

കുറിച്ചി എസ്. പുരം സ്വദേശിയെ വരത്തന്‍ എന്ന് വിളിച്ചതിനെ ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് ഇയാള്‍ കല്ലുകൊണ്ട് ക്രൂരമായി ആക്രമണം നടത്തിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ ചിങ്ങവനം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.

ചൊവ്വാഴ്ച വൈകീട്ട് 06.30 ഓടെ ചിങ്ങവനം റെയില്‍വേ മേല്‍പാലത്തിനു സമീപം റോഡില്‍ വെച്ച് പ്രതി ചീത്തവിളിക്കുകയും കല്ലുകൊണ്ട് യുവാവിന്റെ തലയിലും പിന്‍വശത്തും ചെവിയുടെ താഴെയും മാറി മാറി ഇടിക്കുകയും തുടര്‍ന്നു താഴെ വീണപ്പോള്‍ കൈയ്യില്‍ സൂക്ഷിച്ചിരുന്ന കത്തികൊണ്ട് നെഞ്ചിലും ഇടതുപള്ളക്കും ഇടതുകവിളിലും കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

Similar News