മമ്പറത്ത് ഓട്ടോറിക്ഷ സ്റ്റാര്‍ട്ടാക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് പുഴയില്‍ വീണു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
കണ്ണൂര്‍ :മമ്പറത്ത് ഓട്ടോറിക്ഷ പുഴയില്‍ വീണ് ഡ്രൈവര്‍ മരിച്ചു. കുന്നിരിക്ക മിഥുന്‍ നിവാസില്‍ കെ. മോഹന ( 55) നാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഓട്ടോറിക്ഷ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ ആക്‌സിലേറ്ററില്‍ ചവിട്ടിയപ്പോള്‍ പുഴയലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുത്തു പറമ്പില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും പിണറായി പൊലിസും ചേര്‍ന്ന് പുഴയില്‍ വീണ ഓട്ടോറിക്ഷ പുറത്തെടുത്തു. ഡ്രൈവറെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വര്‍ഷങ്ങളായി മമ്പറം ടൗണില്‍ ഓട്ടോ ഓടിച്ച് ജീവിക്കുന്ന ഡ്രൈവറാണ് മോഹനന്‍. ടൗണ്‍ ജങ്ഷനിലെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിന് പിന്നിലായി അഞ്ചരക്കണ്ടി പുഴയോരത്ത് തന്നെയാണ് ഓട്ടോറിക്ഷ സ്റ്റാന്‍ഡ്.