കെഎസ്ആര്‍ടിസി ബസ്സിനുള്ളില്‍ യുവാവ് കുഴഞ്ഞുവീണു; രക്ഷകരായി ബസ് ജീവനക്കാര്‍
By : സ്വന്തം ലേഖകൻ
Update: 2025-09-10 16:31 GMT
പാലക്കാട്: കെഎസ്ആര്‍ടിസി ബസ്സിനുള്ളില്‍ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയില്‍ എത്തിച്ച് ബസ് ജീവനക്കാര്‍. പെരിന്തല്‍മണ്ണ പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ ഇന്ന് രാത്രി എട്ടേകാലോട് കൂടിയാണ് യുവാവ് കുഴഞ്ഞു വീണത്. യുവാവിന് അപസ്മാരം അനുഭവപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ബസ് ജീവനക്കാരുടെ സമയോജിതമായ ഇടപെടലിലാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. പട്ടാമ്പി ഞാങ്ങാട്ടിരി സ്വദേശിയായ അമീറിനാണ് ബസ് ജീവനക്കാര്‍ രക്ഷകരായത്.