വിമാനത്തിലെ ശൗചാലയത്തില്‍ പുകവലിച്ച യാത്രക്കാരന്‍ പിടിയില്‍

Update: 2025-09-10 17:29 GMT

തിരുവനന്തപുരം: വിമാനത്തിലെ ശൗചാലയത്തില്‍ പുകവലിച്ച യാത്രക്കാരന്‍ പിടിയില്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയെയാണ് വിമാനത്താവളത്തിലെ സുരക്ഷാസേനാ പിടികൂടി വലിയതുറ പോലീസിന് കൈമാറിയത്. ബുധനാഴ്ച രാത്രി7.30 ഓടെ ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു. വിമാനത്തില്‍ പുകവലിച്ചതിനെ തുടര്‍ന്ന് അലാറാം മുഴങ്ങിയിരുന്നു. തുടര്‍ന്ന് വിമാനമെത്തിയശേഷം ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് സുരക്ഷാസേന പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

Similar News