കാട്ടുപന്നി ശല്യം; നഗരസഭാ കവാടത്തില്‍ സമരം ചെയ്ത് വീട്ടിലെത്തിയ സ്ത്രീക്ക് നേരെ കാട്ടുപന്നി ആക്രമണം: തോളെല്ലിനും കാലിനും പരിക്ക്

കാട്ടുപന്നി ശല്യം; സമരം ചെയ്ത് വീട്ടിലെത്തിയ സ്ത്രീക്ക് നേരെ കാട്ടുപന്നി ആക്രമണം

Update: 2025-10-07 01:42 GMT

മുക്കം: കാട്ടുപന്നി ശല്യത്തിനെതിരെ മുക്കം നഗരസഭാ കവാടത്തില്‍ സമരം ചെയ്ത് വീട്ടിലെത്തിയ വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നി ആക്രമണം. പച്ചക്കറി പറിക്കാനായി പറമ്പില്‍ ഇറങ്ങിയ കര്‍ഷകയ്ക്കാണ് കാട്ടുപന്നിയുടെ അക്രമത്തില്‍ പരിക്കേറ്റത്. പുല്‍പറമ്പ് സ്വദേശി എടോളിപാലി സഫിയയെ ആണ് കാട്ടുപന്നി ആക്രമിച്ചത്. സഫിയയുടെ തോളെല്ലിനും കാലിനുമാണ് പരിക്കേറ്റത്.

സഫിയക്ക് ഈ വര്‍ഷത്തെ മികച്ച വനിതാ കര്‍ഷകയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായ മുക്കം നഗരസഭയില്‍ കട്ടുപന്നികളെ നായാട്ട് നടത്തി വെടിവെച്ച് കൊല്ലാന്‍ നഗരസഭാ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അമ്പതോളം വരുന്ന കര്‍ഷകരും നാട്ടുകാരും മുക്കം നഗരസഭാ കവാടത്തില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചിരുന്നത്.

Tags:    

Similar News