ദി ലോ ട്രസ്റ്റ് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അവാര്‍ഡ് ജസ്റ്റിസ് പി. സദാശിവത്തിന്

ദി ലോ ട്രസ്റ്റ് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അവാര്‍ഡ് ജസ്റ്റിസ് പി. സദാശിവത്തിന്

Update: 2025-10-16 18:30 GMT

ന്യൂഡല്‍ഹി: 2025 ലെ ദി ലോ ട്രസ്റ്റ് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അവാര്‍ഡ് ജസ്റ്റിസ് പി. സദാശിവത്തിന്. ജസ്റ്റിസ് വി.ആര്‍.. കൃഷ്ണയ്യരുടെ നീതിബോധവും മാനവികതയും ജസ്റ്റിസ് സദാശിവത്തിന്റെ വിധിന്യായങ്ങളില്‍ പ്രതിഫലിച്ചിരുന്നു എന്നതും ഗവര്‍ണ്ണര്‍ എന്നുള്ള നിലയില്‍ അദ്ദേഹത്തിന്റെ സേവനം ഭരണഘടനാ മൂല്യങ്ങളെ കാത്തുസൂക്ഷിക്കുന്നതും ഫെഡറല്‍ സംവിധാനങ്ങള്‍ക്ക് തിളക്കമേകുന്നതുമായിരുന്നു എന്നതുമാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്.

ലോ ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. (ഡോ.) സന്തോഷ് കുമാര്‍ പി. ആണ് പുരസ്‌കാര വിവരം അറിയിച്ചത്.

Tags:    

Similar News