പ്രവാസികളുടെ ചിരകാല സ്വപ്നം; നെടുമ്പാശ്ശേരി റെയില്‍വെ സ്റ്റേഷന്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്

Update: 2025-10-18 11:38 GMT

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള റെയില്‍വെ സ്റ്റേഷന്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. ഇതുസംബന്ധിച്ച് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന് അദ്ദേഹം ഉറപ്പുനല്‍കിയതായാണ് വിവരം. കേരളത്തിലെ പ്രവാസികളടക്കം വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ചിരകാല സ്വപ്നം കൂടിയാണ് നെടുമ്പാശ്ശേരി വിമാനത്താവള റെയില്‍വെ സ്റ്റേഷന്‍.

കഴിഞ്ഞവര്‍ഷം വിന്‍ഡോ-ട്രെയിലിങ് ഇന്‍സ്‌പെക്ഷന്‍ നടത്തിയപ്പോള്‍ റെയില്‍വെ മന്ത്രിതന്നെ ഉദ്യോഗസ്ഥര്‍ക്ക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തിരുന്നു. ജോര്‍ജ് കുര്യനും റെയില്‍വെ മന്ത്രിക്ക് ഒപ്പം ഇന്‍സ്‌പെക്ഷനില്‍ പങ്കെടുത്തിരുന്നു.

സാധാരണ യാത്രക്കാരുടെ ക്ലേശം പരിഹരിക്കാനായി മെമു ട്രെയിനുകള്‍ക്ക് നവംബര്‍ മുതല്‍ കോച്ചുകള്‍ വര്‍ധിപ്പിക്കുമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം വിവിധ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും അശ്വിനി വൈഷ്ണവ് ജോര്‍ജ് കുര്യന് വാക്കുകൊടുത്തു.

Similar News