മുത്തശ്ശിയെ ഫോണ്‍ വിളിച്ചു; ഒമ്പത് വയസുകാരനെ നിലത്തിട്ട് ചവിട്ടിയും കൈപിടിച്ചു തിരിച്ചും ക്രൂരമായി മര്‍ദിച്ച് പ്രധാനാധ്യാപകന്‍: അറസ്റ്റ് ചെയ്ത് പോലിസ്

മുത്തശിയെ ഫോൺ വിളിച്ചു; 9 വയസുകാരനെ നിലത്തിട്ട് ചവിട്ടി പ്രധാനാധ്യാപകൻ

Update: 2025-10-22 02:50 GMT

മുത്തശിയെ ഫോണ്‍ വിളിച്ചതിന് ഒമ്പത് വയസുകാരനെ ക്രൂരമായി മര്‍ദിച്ച് പ്രധാനാധ്യാപകന്‍. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥി ഫോണ്‍ ഉപയോഗിച്ചത് അറിഞ്ഞ പ്രധാന അധ്യാപകന്‍ കുട്ടിയെ നിലത്തിട്ടു ചവിട്ടിയും കൈപിടിച്ചു തിരിച്ചും അതിക്രൂരമായി മര്‍ദ്ദിക്കുക ആയിരുന്നു. വിദ്യാര്‍ത്ഥികള്‍ താസമിച്ചു പഠിക്കുന്ന മതപഠനശാലയായ സംസ്‌കൃത വേദവിദ്യാലയത്തിലെ ഒന്‍പതു വയസുകാരനാണ് അതിക്രൂരമായ മര്‍ദ്ദനമേറ്റത്.

ചിത്രദുര്‍ഗയിലെ നായ്ക്കനഹട്ടി സംസ്‌കൃത വേദ വിദ്യാലയത്തിലാണു അധ്യാപകന്റെ കണ്ണില്ലാത്ത ക്രൂരത. പ്രധാന അധ്യാപകന്‍ വിരേഷ് ഹിരാമതിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തില്‍ ഫോണ്‍ ഉപയോഗത്തിനു വിലക്കുണ്ട്. അനുമതിയില്ലാതെ വിദ്യാര്‍ഥി മുത്തശിയോടു ഫോണില്‍ സംസാരിച്ചതാണ് പ്രധാനാധ്യാപകനെ പ്രകോപിപ്പിച്ചത്.

അധ്യാപകന്‍ കുട്ടിയെ നിലത്തിട്ടു ചവിട്ടുന്ന ദൃശ്യം പുറത്തുവന്നു. സ്‌കൂള്‍ നടത്തിപ്പുകാരായ ക്ഷേത്ര ഭാരവാഹികളും, കുട്ടിയുടെ കുടുംബവും നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പു ചുമത്തി പ്രധാന അധ്യാപകന്‍ വിരേഷ് ഹിരാമതി അറസ്റ്റ് ചെയ്തു. അതിനിടെ ബെംഗളൂരു ഹോയ്‌സാല നഗറിലെ സ്വകാര്യ സ്‌കൂളിലും വിദ്യാര്‍ഥിക്ക് അധ്യാപകന്റെ മര്‍ദനമേറ്റു. പിവിസി പൈപ്പുകള്‍ കൊണ്ടു വിദ്യാര്‍ഥിയെ മര്‍ദിച്ചെന്നാണു പരാതി. സംഭവത്തില്‍ അധ്യാപകന്‍ രാഗേഷ് കുമാര്‍, സ്‌കൂള്‍ ഉടമ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Tags:    

Similar News