ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ദീപ്തി മേരി വര്‍ഗീസും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ അതിക്രമിച്ചുകടന്നു; സുരക്ഷാ ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു; പൊലീസ് കമ്മീഷണര്‍ക്ക് ജിസിഡിഎയുടെ പരാതി
പൊലീസ് കമ്മീഷണര്‍ക്ക് ജിസിഡിഎയുടെ പരാതി
കൊച്ചി: കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അതിക്രമിച്ച് കടന്നതായി പരാതി. സ്റ്റേഡിയത്തിനകത്തേക്ക് അനുമതിയില്ലാതെ പ്രവേശിച്ചെന്നും, സുരക്ഷാ ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചെന്നും ആരോപിച്ച് ജിസിഡിഎ (Greater Cochin Development Authority) സെക്രട്ടറി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ദീപ്തി മേരി വര്‍ഗീസ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് പരാതി. സ്റ്റേഡിയത്തിലെ ടര്‍ഫ് അടക്കമുള്ള സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും, അടിയന്തര നടപടി വേണമെന്നും ജിസിഡിഎ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ജിസിഡിഎ പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സ്റ്റേഡിയം നവീകരണത്തിനായി സ്‌പോണ്‍സര്‍മാര്‍ക്ക് കൈമാറിയതിലെ ദുരൂഹത ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സ്റ്റേഡിയം സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍, എംഎല്‍എമാരായ ഉമ തോമസ്, ടി.ജെ. വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇതിനിടെയാണ് അതിക്രമിച്ചു കടന്നതായുള്ള പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.