മലയാളികളായ ദേശീയ കയാക്കിങ് താരങ്ങള്‍ ഭോപാലില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-11-09 08:33 GMT
ആലപ്പുഴ: ആലപ്പുഴ സ്വദേശികളായ ദേശീയ കയാക്കിങ് താരങ്ങള്‍ ഭോപ്പാലില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. ആലപ്പുഴ നെഹ്റു ട്രോഫി കാവുങ്കല്‍ ക്ഷേത്രത്തിന് സമീപം അനന്തു അജിത്ത്, കൈനകരി ഗുരുമന്ദിരം വായനശാലയ്ക്ക് സമീപം വിഷ്ണു രഘുനാഥ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഭോപാലിലെ സുഹൃത്തുക്കള്‍ വഴി വീട്ടുകാര്‍ ഇന്ന് രാവിലെയാണ് വിവരമറിഞ്ഞത്.