നടിക്ക് പൂര്‍ണമായും നീതി ലഭിച്ചിട്ടില്ല; എല്ലാവരും പ്രതീക്ഷിച്ച ഒരു വിധിയിലേക്ക് എത്തിയിട്ടില്ല; അപ്പീല്‍ നല്‍കുമെന്ന് മന്ത്രി പി രാജീവ്

Update: 2025-12-08 08:59 GMT

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് നിയമ മന്ത്രി പി രാജീവ്. നടിക്ക് പൂര്‍ണമായും നീതി ലഭിച്ചിട്ടില്ല. എല്ലാവരും പ്രതീക്ഷിച്ച ഒരു വിധിയിലേക്ക് എത്തിയിട്ടില്ല. എക്കാലത്തും അതിജീവിതയ്‌ക്കൊപ്പം എന്ന ശക്തമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ശക്തമായ പൊലീസ് അന്വേഷണം നടന്നു. പ്രോസിക്യൂഷനും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു. വിചാരണ കോടതി വിധി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ചചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി.

അതിജീവിതയ്ക്ക് പിന്തുണ നല്‍കിയാണ് സര്‍ക്കാര്‍ എന്നും നിലകൊണ്ടത്. പ്രധാനപ്പെട്ട ചില സാക്ഷികളെ തിരിച്ച് വിളിക്കുന്നതിനും, ഡിജിറ്റല്‍ തെളിവുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. പ്രോസിക്യൂഷന് അനുകൂലമായി ഹൈക്കോടതി വിധിയും ലഭിച്ചിരുന്നു. പ്ര?ഗത്ഭരായ അഭിഭാഷകരെ ഉപയോ?ഗിച്ച് പ്രതികള്‍ക്ക് ജാമ്യം കിട്ടതിരിക്കാനുള്ള ശ്രമം സര്‍ക്കാര്‍ എപ്പോഴും നടത്തിയിരുന്നു. രണ്ട് സര്‍ക്കാരുകളുടെ കാലത്തെയും ഡിജിപിമാര്‍ തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരായി. സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകരെ ചുമതലപ്പെടുത്തി കേസ് നടത്തി.

കേസില്‍ ബലാത്സം?ഗ കുറ്റം തെളിയിക്കപ്പെട്ടു. എന്നാല്‍ ?ഗൂഡാലോചനക്കുറ്റത്തില്‍ പ്രതീക്ഷിച്ച വിധിയുണ്ടായില്ല. 1512 പേജുള്ള റിപ്പോര്‍ട്ടും അതിന് ആധാരമായുള്ള തെളിവുകളും കോടതിയില്‍ പലപ്പോഴായി ഹാജരാക്കി. അതിന് അനുസൃതമായ വിധിയല്ല വന്നിരിക്കുന്നത്. അതുകൊണ്ടാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News