ക്ഷേമപെന്‍ഷന്‍; മസ്റ്ററിങ് പൂര്‍ത്തിയാക്കാതെ 3.95 ലക്ഷം ആളുകള്‍

ക്ഷേമപെന്‍ഷന്‍; മസ്റ്ററിങ് പൂര്‍ത്തിയാക്കാതെ 3.95 ലക്ഷം ആളുകള്‍

Update: 2024-10-05 02:08 GMT

പാലക്കാട്: സാമൂഹിക ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരില്‍ അനര്‍ഹരെ കണ്ടെത്താന്‍ നടത്തിയ മസ്റ്ററിങ് നടപടികള്‍ അവസാനിപ്പിച്ചു. വാര്‍ധക്യ, വിധവ, വികലാംഗ, അവിവാഹിത തുടങ്ങിയ വിഭാഗങ്ങളിലായി 3,95,274 ഗുണഭോക്താക്കള്‍ ഇനിയും മസ്റ്ററിങ് നടത്താനുണ്ട്. സര്‍ക്കാര്‍ അനുവദിച്ച സമയം സെപ്റ്റംബര്‍ 30-ന് അവസാനിച്ചപ്പോള്‍ ആകെ 46,46,567 പേരാണ് മസ്റ്ററിങ് നടത്തിയത്. ഇവര്‍ക്ക് തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കും.

സമയപരിധി അവസാനിച്ചെങ്കിലും എല്ലാമാസവും ഒന്നുമുതല്‍ 20 വരെയുള്ള തീയതികളില്‍ അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്ററിങ് നടത്തി വീണ്ടും പെന്‍ഷന്‍ പട്ടികയില്‍ ഇടം നേടാനാവും. പക്ഷേ, മുടങ്ങിയ മാസങ്ങളിലെ പെന്‍ഷന്‍ ഇവര്‍ക്ക് കിട്ടാനിടയില്ല.

മരിച്ചുപോയവരുടെ പേരില്‍പ്പോലും പെന്‍ഷന്‍ കൈപ്പറ്റിയിട്ടുള്ള സംഭവങ്ങള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഇതിനാലാണ് മസ്റ്ററിങ് നടത്തി ഗുണഭോക്താക്കളുടെ പട്ടിക പുതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Tags:    

Similar News