ഒരുമിച്ചുളള ബസ് യാത്രയില്‍ കണ്ടുമുട്ടി; സോഷ്യല്‍മീഡിയ വഴി അടുപ്പത്തിലായി; പതിനഞ്ചുകാരിയെ വിവിധ സ്ഥലത്ത് എത്തിച്ച് പീഡനം; പത്തൊന്‍പതുകാരനെ അറസ്റ്റ് ചെയ്ത് മലയാലപ്പുഴ പോലീസ്

പതിനഞ്ചുകാരിയെ പല തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് പിടിയില്‍

Update: 2025-07-24 17:49 GMT

പത്തനംതിട്ട: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ പതിനഞ്ചുകാരിയെ പല തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് പിടിയില്‍. മലയാലപ്പുഴ മുസ്ലിയാര്‍ കോളേജ് മൈലാടുപാറ പള്ളിക്കുഴി ആശാരിപ്പറമ്പില്‍ വീട്ടില്‍ ദേവദത്തന്‍(19) ആണ് മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്.

ചൈല്‍ഡ് ലൈനില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്നാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ട്യൂഷന്‍ കഴിഞ്ഞു ബസില്‍ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവാവിനെ പെണ്‍കുട്ടി കഴിഞ്ഞ ഒക്ടോബറില്‍ പരിചയപ്പെടുന്നത്. പിന്നീട് സ്ഥിരമായി ഒരുമിച്ച് യാത്ര ചെയ്ത ഇയാള്‍, കാള്‍ സെന്ററില്‍ ജോലിക്കാരനെന്നു പരിചയപ്പെടുത്തി.

പിന്നീട് ഇന്‍സ്റ്റഗ്രാം, സ്നാപ്ചാറ്റ് എന്നിവയിലൂടെ ബന്ധപ്പെട്ട് പ്രണയമായി. ചെന്നൈക്ക് പോകുകയാണെന്ന് പറഞ്ഞ് കുട്ടിക്കയച്ച സന്ദേശം ഇയാളുടെ അമ്മ കാണുകയും അച്ഛനെ അറിയിക്കുകയും ചെയ്തു. താക്കീതിനെ തുടര്‍ന്ന് മൂന്നു മാസത്തേക്ക് നിശബ്ദനായിരുന്ന

യുവാവ് വീണ്ടും സന്ദേശങ്ങള്‍ അയക്കുകയും വീഡിയോ കാള്‍ വിളിക്കാനും തുടങ്ങി.

നാട്ടിലെത്തിയ ഇയാള്‍ വിവാഹവാഗ്ദാനം ചെയ്ത ശേഷം കഴിഞ്ഞ് മാസം 27 ന് ഉച്ചയ്ക്ക് തന്റെ വീട്ടില്‍ വിളിച്ചു വരുത്തി ബലാല്‍സംഗം ചെയ്തു. പിന്നീട് സ്‌കൂട്ടറില്‍ വീട്ടില്‍ കൊണ്ടാക്കി. നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്യുകയും അവ കൈക്കലാക്കുകയും ചെയ്തു. ജൂലൈ 11 ന് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കിടപ്പുമുറിയില്‍ വച്ച് പല തവണ വീണ്ടും ബലാല്‍സംഗത്തിന് ഇരയാക്കി. ക്ലാസ് ടീച്ചറും തുടര്‍ന്ന് പ്രിന്‍സിപ്പാളും വിവരങ്ങള്‍ പെണ്‍കുട്ടിയില്‍ നിന്ന് അറിഞ്ഞു.

കഴിഞ്ഞ 21 ന് മാതാപിതാക്കളെ സ്‌കൂളില്‍ നിന്നും വിവരം അറിയിച്ചു. പിതാവ് യുവാവിനെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ നിഷേധിക്കുകയും, കുട്ടിയെപ്പറ്റി അപവാദങ്ങള്‍ പറയുകയും ചെയ്തു. കൈവശമുള്ള നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ചൈല്‍ഡ് ലൈനില്‍ നിന്നുള്ള കത്തിനെ തുടര്‍ന്ന് പോലീസ് വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

ഇന്നലെ രാവിലെ പ്രതിയെ അറസ്റ്റ് ചെയ്തു. വിദഗ്ദ്ധ പരിശോധനയ്ക്കായി പ്രതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. പോലീസ് ഇന്‍സ്പെക്ടര്‍ ബി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്, പ്രതിയെ പിടികൂടിയ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ക്കൊപ്പം സി.പി.ഓമാരായ പ്രബീഷ്, സുബിന്‍ രാജ് എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    

Similar News