ഇനി പ്രതിജ്ഞയില്‍ 'പൊലീസ് ഉദ്യോഗസ്ഥന്‍' എന്ന വാക്കില്ല; പകരം 'സേനാംഗം'; പോലീസിലെ ലിംഗ വിവേചനം അവസാനിപ്പിച്ച് എഡിജിപി മനോജ് എബ്രഹാമിന്റെ സര്‍ക്കുലര്‍
തിരുവനന്തപുരം: സേനയിലെ ലിംഗവിവേചനം അവസാനിപ്പിക്കാന്‍ പ്രതിജ്ഞാവാചകത്തില്‍ മാറ്റം വരുത്തി കേരളാ പോലീസ്. കേരളാ പൊലീസിന്റെ പാസിംഗ് ഔട്ട് പരേഡിലെ പ്രതിജ്ഞാവാചകത്തിലുള്ള 'പൊലീസ് ഉദ്യോഗസ്ഥന്‍' എന്ന വാക്കിലാണ് മാറ്റം വരുത്തിയത്.
പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമാവുന്നതിന് മുന്നോടിയായുള്ള പാസിംഗ് ഔട്ട് പരേഡില്‍ ചൊല്ലുന്ന പ്രതിജ്ഞാവാചകത്തിലെ 'പൊലീസ് ഉദ്യോഗസ്ഥന്‍' എന്ന വാക്കിന് പകരം ഇനിമുതല്‍ 'സേനാംഗം' എന്നായിരിക്കും ഉപയോഗിക്കുക. പൊലീസ് ഉദ്യോഗസ്ഥനെന്നത് പുരുഷനെ സൂചിപ്പിക്കുന്ന വാക്കുകളാണെന്നും സേനയില്‍ വനിതകളുള്ളതിനാല്‍ അത് വിവേചനമാണെന്നും അഭിപ്രായമുണ്ടായിരുന്നു.
ആഭ്യന്തര വകുപ്പിനുവേണ്ടി എഡിജിപി മനോജ് എബ്രഹാമാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.'ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യങ്ങളും ചുമതലകളും നിര്‍വഹിക്കുമെന്ന് സര്‍വ്വാത്മനാ പ്രതിജ്ഞ ചെയ്യുന്നു' എന്നതായിരുന്നു പാസിംഗ് ഔട്ട് പരേഡിലെ പ്രതിജ്ഞാവാചകം. ഇത് 'ഒരു പൊലീസ് സേനാംഗമെന്ന നിലയില്‍' എന്നാണ് മാറ്റിയത്.
വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനപ്പേരിനൊപ്പം 'വനിത' എന്ന വാക്ക് ഉപയോഗിക്കുന്നതിന് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വനിതാ കോണ്‍സ്റ്റബിള്‍, വനിതാ എസ് ഐ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നതിനെയാണ് സംസ്ഥാന പൊലീസ് മേധാവി 2011ലെ ഉത്തരവ് പ്രകാരം നിരോധിച്ചത്. ബറ്റാലിയനില്‍ വനിതാ സേനാംഗങ്ങളെയും ഹവില്‍ദാര്‍ എന്ന് വിളിക്കണമെന്ന് മുന്‍പ് നിര്‍ദേശം നല്‍കിയിരുന്നു.