സുഹൃത്തിന്റെ മകളെ പീഡിപ്പിച്ചു; നാട്ടിലേക്ക് മുങ്ങി; ഒടുവിൽ പ്രതിയെ ആസാമിലെത്തി അതിസാഹസികമായി പിടികൂടി പെരുമ്പാവൂർ പോലീസ്
By : സ്വന്തം ലേഖകൻ
Update: 2024-11-08 10:19 GMT
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം നാട്ടിലേക്ക് കടന്നു കളയുകയായിരുന്നു. ഒടുവിൽ പ്രതിയെ പെരുമ്പാവൂർ പോലീസ് അസമിൽ എത്തി അറസ്റ്റ് ചെയ്തു.
കേസിൽ അസം നൗഗാവ് സ്വദേശി മഞ്ജീറുൽ ഹഖ് ആണ് പിടിയിൽ ആയത്. പെരുമ്പാവൂരിൽ ജോലിക്കെത്തിയ മഞ്ജീറുൾ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് കുട്ടുകാരന്റെ പ്രായപൂർത്തിയാകാത്ത മകളെ ഇയാൾ പീഡിപ്പിച്ചത്.
സംഭവത്തിൽ പോലീസ് കേസ് എടുത്തത് അറിഞ്ഞ പ്രതി പെരുമ്പാവൂരിൽ നിന്ന് സ്വന്തം നാടായ അസമിലേക്ക് കടന്ന് കളയുകയായിരുന്നു. പ്രതിക്ക് പിന്നാലെ ആസാമിലെത്തിയ മൂന്നംഗ പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. ജൂറിയ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ആസാം പോലീസിന്റെ സഹായത്തോടെയാണ് ഒടുവിൽ കുടുക്കിയത് .