മലപ്പുറം പോത്ത്കല്ലിൽ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം; അമ്മയുടെ കയ്യിലായിരുന്ന ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്
By : സ്വന്തം ലേഖകൻ
Update: 2024-11-06 07:32 GMT
മലപ്പുറം: മലപ്പുറം പോത്ത് കല്ലിൽ പ്രഷർ കുക്കർ പൊട്ടിതെറിച്ചുണ്ടായ അപകടത്തിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്. പോത്ത്കല്ല് ഉപ്പട ചാത്തമുണ്ടയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്ന സമയത്ത് അമ്മയുടെ ദേഹത്തായിരുന്നു ഒമ്പത് മാസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞ്. ഇതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചാണ് കുഞ്ഞിന് പരിക്കേറ്റത്.
പരിക്കേറ്റ ഉടനെ തന്നെ മാസിൻ എന്ന കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ട് പോയത്. തുടര്‍ന്ന് ഇവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയശേഷം കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രയിലേക്ക് മാറ്റി.