സംസ്ഥാനത്ത് ഇന്ന് വ്യാപകമായ വേനല്‍മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; മിന്നിലിനും കാറ്റിനും സാധ്യത; നാളെ മുന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Update: 2025-03-22 11:37 GMT
സംസ്ഥാനത്ത് ഇന്ന് വ്യാപകമായ വേനല്‍മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; മിന്നിലിനും കാറ്റിനും സാധ്യത; നാളെ മുന്ന് ജില്ലകളില്‍ മുന്നറിയിപ്പ്
  • whatsapp icon

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ വേനല്‍മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ വയനാട്, മലപ്പുറം ജില്ലകളിലും മുന്നറിയിപ്പ് തുടരും.

ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാം. അതേസമയം, പരമാവധി 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

തീര്‍ത്തും അവശ്യമായ സാഹചര്യങ്ങള്‍ ഒഴികെ ജനങ്ങള്‍ പുറത്ത് പോകുന്നത് ഒഴിവാക്കണമെന്നും, മഴയിലും കാറ്റിലും തകരാറിലാകാവുന്ന മരങ്ങളും ബോര്‍ഡുകളും ദൂരത്തുനിന്ന് സൂക്ഷിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വേനല്‍മഴ ശക്തമായതിനെ തുടര്‍ന്ന് മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Tags:    

Similar News