സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ

Update: 2024-10-03 10:32 GMT

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ വീണ്ടും ഒ​റ്റ​പ്പെ​ട്ട സ്ഥലങ്ങളിൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​ എന്ന് റിപ്പോർട്ടുകൾ. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പാണ് മു​ന്ന​റി​യി​പ്പ് നൽകിയിരിക്കുന്നത്. വി​വി​ധ ജി​ല്ല​ക​ളി​ൽ ​യെല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു.

ഇ​ന്ന് പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ് നൽകിയിരിക്കുന്നത്. വെ​ള്ളി​യാ​ഴ്ച ഇ​ടു​ക്കി, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും തി​ങ്ക​ളാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​ എന്നാണ് പ്ര​വ​ചനം.

ഇതിനിടെ, ഇ​ന്നും വെ​ള്ളി​യാ​ഴ്ച​യും സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​ ഉണ്ടെന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Tags:    

Similar News