കൊല്ലത്ത് ശക്തമായ മഴ; മലയോര മേഖലകളിൽ മുന്നറിയിപ്പ്; റോഡുകൾ മുങ്ങി; ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശവുമായി അധികൃതർ

Update: 2024-10-23 16:16 GMT

കൊല്ലം: കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ ശക്തമായ മഴ. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ ഇടപ്പാളയം, കഴുതുരുട്ടി മേഖലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. രണ്ട് മണിക്കൂറായി പ്രദേശത്ത് മഴ തുടരുകയാണ്. വിവിധയിടങ്ങളിൽ മലവെള്ളപ്പാച്ചിലും ഉണ്ടായി.

തെന്മല മാർക്കറ്റ് റോഡുകളിൽ വെള്ളം കയറി. ഇടപ്പാളയം അരുണോദയം കോളനിയിലെ തോട് കരകവിഞ്ഞൊഴുകി. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ​ഗതാ​ഗതം സ്തംഭിച്ചിരിക്കുകയാണ്.

അപകട മേഖലകളിൽ താമസിക്കുന്നവർ അതീവ ​ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുകയും ചെയ്തു.

Tags:    

Similar News