'ഇടതുപക്ഷത്തിൻ്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചു, മികച്ച രാഷ്ട്രീയ പോരാട്ടം നടത്താൻ സാധിച്ചു'; പാർട്ടിയോടും മുന്നണിയോടും നന്ദി പറഞ്ഞ് രമ്യ ഹരിദാസ്
ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. ഇടതുപക്ഷത്തിൻ്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചുവെന്ന് രമ്യ ഹരിദാസ് പറഞ്ഞു. ചേലക്കരയിൽ മികച്ച രാഷ്ട്രീയ പോരാട്ടം നടത്താൻ സാധിച്ചതായും അതോടൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ പാർട്ടിയോടും മുന്നണിയോടും ഹൃദയത്തിൽ നിന്ന് നന്ദി പറയുകയാണ്. സഹപ്രവർത്തകർ രണ്ടു മാസത്തോളം നടത്തിയ കഠിനമായ പ്രവർത്തനത്തിനും നന്ദി പറയുകയാണെന്നും രമ്യ ഹരിദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
2021ലെ ഇടതുപക്ഷത്തിൻ്റെ 4000ത്തോളം വോട്ടുകളിൽ മൂന്നിലൊന്ന് മാത്രമേ അവർക്ക് നേടാനായിട്ടുള്ളൂ. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കൃത്യമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. വോട്ടിങ്ങിൻ്റെ വ്യത്യാസം ബൂത്തുകളുടെ കണക്കെടുപ്പിന് ശേഷമേ പറയാനാവൂ എന്നും രമ്യ ഹരിദാസ് പറഞ്ഞു.
അതേസമയം സിജിഹേളക്കര തിരഞ്ഞെടുപ്പിൽ 12201 വോട്ടുകൾക്ക് സിപിഎം സ്ഥാനാർത്ഥി യു.ആര്‍.പ്രദീപ് ജയിച്ചു. കെ. രാധാകൃഷ്ണനന്റെ കോട്ടയാണോ സിപിഎം കോട്ടയാണോ ചേലക്കരയെന്ന് തെളിയിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് കൂടിയാകുമിതെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഇവിടേയും സിപിഎം ജയിക്കുകയാണ്. 2016 ല്‍ എല്‍ഡിഎഫ് തരംഗത്തില്‍ 10,200 വോട്ടിന് യു.ആര്‍.പ്രദീപ് ജയിച്ച സീറ്റ് രാധാകൃഷ്ണന്‍ മടങ്ങിവന്നപ്പോള്‍ ഭൂരിപക്ഷം 39,000 കടന്നു. ഏകദേശം മൂന്നരയിരട്ടി. ഇത്തവണ ലീഡ് കുറഞ്ഞെങ്കിലും പ്രതികൂല കാലാവസ്ഥ ഏറെയായിരുന്നു.
അതുകൊണ്ട് തന്നെ രാധാകൃഷ്ണന് കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും അഭിമാന പോരാട്ടത്തില്‍ വിജയം ഉറപ്പിക്കുകയാണ് പ്രദീപ്. രാധാകൃഷ്ണന് 39,000 ഭൂരിപക്ഷമുണ്ടായിരുന്നത് ഈ വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ രാധാകൃഷ്ണന്‍ തന്നെ മത്സരിച്ചിട്ടും 5000 ആയി ചുരുങ്ങി. ഈ ലീഡിന് അപ്പുറത്തേക്ക് പ്രദീപ് കടക്കുന്നുവെന്നതാണ് ശ്രദ്ധേയം.