റേഷന്‍ കാര്‍ഡ്; മസ്റ്ററിങ് നാളെ പുനരാരംഭിക്കും

റേഷന്‍ കാര്‍ഡ്; മസ്റ്ററിങ് നാളെ പുനരാരംഭിക്കും

Update: 2024-09-17 02:09 GMT

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് നാളെ പുനരാരംഭിക്കും. ഫെബ്രുവരി മുതല്‍ മാര്‍ച്ച് 17 വരെയായി മുന്‍ഗണനാ കാര്‍ഡുകളിലെ 8.61 ലക്ഷം പേരാണ് ഇതുവരെ മസ്റ്ററിങ് നടത്തിയത്. 41.38 ലക്ഷം മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി 1.54 കോടി അംഗങ്ങളാണ് ഇനി മസ്റ്റര്‍ ചെയ്യാനുള്ളത്. പ്രധാനമായും മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ്ങാണു നടത്തുന്നത്. മറ്റുള്ള കാര്‍ഡ് അംഗങ്ങളുടെ കാര്യത്തില്‍ മസ്റ്ററിങ് നിര്‍ബന്ധമാണോയെന്നു വ്യക്തമാക്കിയിട്ടില്ല.

മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് മുന്‍ഗണന നല്‍കി മസ്റ്ററിങ് നടത്താനാണ് ഭക്ഷ്യ പൊതുവിതരണ കമ്മിഷണറുടെ നിര്‍ദേശം. ഇതിനായി റേഷന്‍ കടകള്‍ക്കു പുറമേ സ്‌കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങി സൗകര്യപ്രദമായ സ്ഥലങ്ങളില്‍ ക്യാംപുകളും നടത്താം. റേഷന്‍ വിതരണം തടസ്സപ്പെടരുത്. കിടപ്പ് രോഗികളുടെയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരുടെയും വീടുകളിലെത്തും. താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് ഒക്ടോബര്‍ 9ന് അന്തിമ റിപ്പോര്‍ട്ട് നല്‍കണം.

മസ്റ്ററിങ് സമയക്രമം

സെപ്റ്റംബര്‍ 1824: തിരുവനന്തപുരം ജില്ല

സെപ്റ്റംബര്‍ 25 ഒക്ടോബര്‍ 1: കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍

ഒക്ടോബര്‍ 3 8: പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട്

Tags:    

Similar News