പമ്പ ഗണപതി ക്ഷേത്രത്തില്‍ അഷ്ടബന്ധ കലശത്തിന് നാളെ തുടക്കം; കലശം നടക്കുന്നത് 18 വര്‍ഷത്തിന് ശേഷം
പമ്പ ഗണപതി ക്ഷേത്രത്തില്‍ അഷ്ടബന്ധ കലശത്തിന് നാളെ തുടക്കം
പമ്പ: ഗണപതി ക്ഷേത്രത്തില്‍ അഷ്ടബന്ധ കലശ പൂജകള്‍ നാളെ മുതല്‍ 20 വരെ നടക്കും. 20 ന് രാവിലെ 10.15 നും 11 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് അഷ്ടബന്ധകലശം. തന്ത്രികണ്ഠരര് രാജീവര്,കണ്ഠരര് ബ്രഹ്‌മദത്തന്‍, മേല്‍ശാന്തിമാരായ മാധവന്‍ പോറ്റി, പ്രദീപ് നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും.
18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പമ്പാ ഗണപതി ക്ഷേത്രത്തില്‍ അഷ്ട ബന്ധ കലശം നടക്കുന്നത്. നാളെ വൈകിട്ട് ആചാര്യ വരണം, ശുദ്ധിക്രിയകള്‍ (ഗണപതി പൂജ, പ്രാസാദശുദ്ധി, രക്ഷോഘ്നഹോമം, വാസ്തു ഹോമം, വാസ്തുബലി, വാസ്തു പുണ്യാഹം, വാസ്തുകലശം, രക്ഷാകലശം) എന്നീ ചടങ്ങുകള്‍ നടക്കും.
19ന് രാവിലെ ഗണപതി ഹോമം, ബിംബശുദ്ധി ക്രിയകള്‍ (ചതുര്‍ശുദ്ധി, ധാര, പാചകം, പഞ്ചഗവ്യം, നവകം) എന്നീ പൂജകളും വൈകിട്ട് ജലദ്രോണി പൂജ, കുംദേശ കര്‍ക്കരി പൂജ, ബ്രഹ്‌മകലശ പൂജ, പരികലശ പൂജ, അദിവാസ ഹോമം എന്നിവയും നടക്കും. ജൂണ്‍ 20ന് ഗണപതിഹോമം കലശത്തിങ്കല്‍ ഉഷപൂജ, മരപ്പാണി, അഷ്ട ബന്ധ ലേപനം, ബ്രഹ്‌മ കലശാഭിഷേകം, പരി കലശാഭിഷേകം, പ്രസന്ന പൂജ തുടങ്ങിയ ചടങ്ങുകളാണ് ഉള്ളത്. അഷ്ട ബന്ധം നടക്കുന്ന മൂന്നു ദിവസവും ഭക്തര്‍ക്ക് പൂജകള്‍ നേരില്‍ കണ്ടു തൊഴാന്‍ അവസരം ഉണ്ടായിരിക്കും.