സ്കൂട്ടർ തെന്നി റോഡിലേക്ക് തെറിച്ചുവീണു; കെഎസ്ആർടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം; അപകടം രാവിലെ കോളേജിലേക്ക് പോകുംവഴി

Update: 2025-01-09 06:37 GMT

കണ്ണൂർ: സ്കൂട്ടർ മറിഞ്ഞു റോഡിലേക്ക് വീണ് പിന്നിലൂടെ എത്തിയ കെഎസ്ആർടിസി ബസ് കയറിയിറങ്ങി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് അപകടം നടന്നത്. കല്യാശ്ശേരി പോളിടെക്നികിലെ വിദ്യാർത്ഥിയായ ആകാശ് ആണ് അതിദാരുണമായി മരിച്ചത്. പാപ്പിനിശ്ശേരിയിൽ വെച്ച് ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

രാവിലെ കോളേജിലേക്ക് പോകുന്ന വഴിയാണ് ആകാശ് അപകടത്തിൽ പെട്ടത്. കണ്ണൂർ ചേരാരി സ്വദേശിയാണ് ആകാശ്. യാത്രക്കിടെ പാപ്പിനിശ്ശേരിയിൽ വെച്ച് ആകാശിൻ്റെ സ്കൂട്ടർ തെന്നിമറിയുകയായിരുന്നു. ആകാശ് റോഡിലേക്ക് തെറിച്ചുവീണു.

ഈ സമയത്ത് പയ്യന്നൂർ ഭാ​ഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ദേഹത്തിലൂടെ കയറിയിറങ്ങിയാണ് ദാരുണമായ അപകടം സംഭവിച്ചത്. സംഭവ സ്ഥലത്തുവെച്ചു തന്നെ ആകാശ് മരിച്ചു. ആകാശിൻ്റെ മൃതദേഹം പരിയാരം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവസ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. 

Tags:    

Similar News