മൂന്നാറിൽ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം; അന്വേഷണം ആരംഭിച്ച് പോലീസ്

Update: 2025-08-23 11:32 GMT

മൂന്നാർ: ഇടുക്കി മൂന്നാറിലെ ചൊക്കനാട് എസ്റ്റേറ്റിൽ സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കന്നിമല സ്വദേശിയായ രാജ പാണ്ടിയാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ചൊക്കനാട് എസ്റ്റേറ്റിലെ സുരക്ഷാ ജീവനക്കാരനായിരുന്നു രാജ പാണ്ടി. ഇദ്ദേഹത്തെ ജോലിസ്ഥലത്ത് തലയ്ക്ക് മാരകമായി പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവമറിഞ്ഞ് മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Tags:    

Similar News