വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചു; ചെറുത്തപ്പോൾ ദേഹോപദ്രവവും; പ്രതി അറസ്റ്റിൽ; സംഭവം ആലപ്പുഴയിൽ

Update: 2024-12-28 09:58 GMT

ആലപ്പുഴ: ഭർതൃഗൃഹത്തിൽ കയറി യുവതിയെ പലവട്ടം ബലാത്സം​ഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ആറാട്ടുപുഴ കള്ളിക്കാട് ധനീഷ് ഭവനത്തിൽ ധനീഷ് (31) ആണ് തൃക്കുന്നപ്പുഴ പോലീസിന്റെ വലയിൽ കുടുങ്ങിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ഭർത്താവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കടന്ന് പിടിക്കാൻ ശ്രമിച്ചപ്പോൾ ബഹളം വെക്കുകയും തുടർന്ന് പ്രതി യുവതിയുടെ വായ പൊത്തിപ്പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നുമാണ് കേസിൽ പറയുന്നത്.

തുടർന്ന് പലതവണ പ്രതി യുവതിയെ പീഡിപ്പിച്ചുവെന്നും കഴിഞ്ഞ ഡിസംബര്‍ മൂന്നിന് ജോലി കഴിഞ്ഞ് കായംകുളം ബസ്റ്റാന്റിലേക്ക് പോയ യുവതിയെ പ്രതിയുടെ ഓട്ടോയിൽ ബലമായി പിടിച്ച് കയറ്റി കൊണ്ട് പോകുകയും എതിർത്തപ്പോൾ ദേഹോപദ്രവം ഏൽപ്പിക്കയും ചെയ്തുവെന്നും കേസിൽ വ്യക്തമാക്കുന്നു.

Tags:    

Similar News