പണി തീരാത്ത കെട്ടിടത്തിൽ നിന്ന് തലയോട്ടിയും അസ്ഥി കഷണങ്ങളും കണ്ടെത്തി; ജീവനൊടുക്കിയതെന്ന് സംശയം; ഫൊറൻസിക് സംഘം സ്ഥലത്തെത്തി; ദുരൂഹത തുടരുന്നു; സംഭവം ചാലക്കുടിയിൽ

Update: 2024-10-24 09:07 GMT

തൃശൂര്‍: പണി തീരാത്ത കെട്ടിടത്തിൽ നിന്നും തലയോട്ടിയും അസ്ഥി കഷണങ്ങളും കണ്ടെത്തി. ചാലക്കുടിയിലാണ് സംഭവം നടന്നത്. ഒരു പണി കഴിയാത്ത വാണിജ്യ സമുച്ചയത്തിൽ നിന്നുമാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

കെട്ടിടത്തിൻ്റെ പാർക്കിംഗ് സ്ഥലത്താണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഒരു പുരുഷൻ്റെതെന്ന് കരുതുന്ന വസ്ത്രങ്ങളും സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.

തൂങ്ങിമരിച്ചതിൻ്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് ഫൊറൻസിക് സംഘം ഉടനെത്തുമെന്ന് പോലീസ് അറിയിച്ചു.

Tags:    

Similar News