വഴക്കിനിടെ നെഞ്ചിൽ ആഞ്ഞിടിച്ചു; കാട്ടാക്കടയിൽ ഹൃദ്രോഗിയായിരുന്ന പിതാവ് മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ

Update: 2025-09-03 10:46 GMT

തിരുവനന്തപുരം: കാട്ടാക്കടയിൽ വഴക്കിനിടെ മകൻ്റെ മർദ്ദനമേറ്റ് പിതാവ് മരിച്ചു. സംഭവത്തിൽ മകനെ നെയ്യാർ ഡാം പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിച്ചൽ വഞ്ചിക്കുഴി നിഷ ഭവനിൽ രവീന്ദ്രൻ (65) ആണ് മരണപ്പെട്ടത്. സംഭവത്തിൽ മകൻ നിഷാദിനെ(38) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവം നടന്നത് തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ്. ഓണാഘോഷം കഴിഞ്ഞ് വീട്ടിലെത്തിയ നിഷാദ്, രണ്ടര വയസ്സുള്ള തൻ്റെ മകളെ വഴക്കുപറയുകയും ഇതിനെ ചോദ്യം ചെയ്ത മാതാവ് വസന്തയെ പിടിച്ചു തള്ളുകയും ചെയ്തു. ഇതിനെ എതിർത്ത രവീന്ദ്രനെ നിഷാദ് നെഞ്ചിൽ ഇടിക്കുകയും തള്ളിയിടുകയുമായിരുന്നു.

ഹൃദ്രോഗിയായിരുന്ന രവീന്ദ്രൻ്റെ നെഞ്ചിൽ ഏറ്റ അടിയാണ് മരണകാരണമായതെന്ന് പോലീസ് പറഞ്ഞു. ഉടൻ തന്നെ വസന്തയും ബന്ധുക്കളും ചേർന്ന് രവീന്ദ്രനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Tags:    

Similar News