പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; ജാമ്യത്തിലിറങ്ങി വീണ്ടും പീഡനം; പോക്‌സോ കേസിൽ രണ്ടാനച്ഛന് 57 വർഷം കഠിന തടവിന് വിധിച്ച് കോടതി

Update: 2024-12-31 04:13 GMT

മഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് രണ്ടാനച്ഛന് 57 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് മഞ്ചേരി പോക്സോ കോടതി. മലപ്പുറത്താണ് സംഭവം നടന്നത്. തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശിയെയാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. പെൺകുട്ടിയെ മുമ്പ് പീഡിപ്പിച്ചതിന്‍റെ ശിക്ഷയിൽ കഴിയവേ ജാമ്യത്തിലിറങ്ങി പ്രതി വീണ്ടും കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. തമിഴ്നാട്ടിൽ നിന്ന് ജോലി തേടി എത്തിയതായിരുന്നു പെൺകുട്ടിയുടെ കുടുംബം.

അങ്ങനെ 2017 മുതൽ 21 വരെയുള്ള കാലഘട്ടത്തിൽ പെൺകുട്ടിയെ രണ്ടാനച്ഛൻ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നു. ഈ കേസിൽ ഇയാൾ 141 വർഷം കഠിന തടവ് അനുഭവിച്ച വരവേയാണ് വീണ്ടും പീഡനം നടന്നത്. തൃശൂർ മോഡൽ ഹോമിൽ സർക്കാരിന്‍റെ സംരക്ഷണയിൽ കഴിഞ്ഞു വരുന്നതിനിടെ 2022 ഡിസംബറിൽ പത്ത് ദിവസത്തേക്ക് കുട്ടിയെ അധികൃതരുടെ അനുമതിയോടെ അമ്മ വീട്ടിൽ എത്തിച്ചിരുന്നു. ഈ സമയത്ത് ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും വീട്ടിൽ കടന്നുകയറി കുട്ടിയെ വീണ്ടും അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു പീഡനം നടന്നത്. മോഡൽ ഹോം അധികൃതരോടാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് അധികൃതരുടെ പരാതിയിൽ കേസെടുത്ത വനിതാ പൊലീസ് പ്രതിയ പിടികൂടുകയായിരുന്നു. 

Tags:    

Similar News